കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു

Idukki

ഇടുക്കി: കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടര വയസുകാരന്‍ മരിച്ചു. മൂലത്തറ സ്വദേശി കണ്ണന്റെ മകന്‍ മിത്രന്‍ ആണ് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മരിച്ചത്. പൂപ്പാറ പന്നിയാര്‍ പുഴയില്‍ ആയിരുന്നു കുട്ടി ഒഴുക്കില്‍ പെട്ടത്. പുഴയുടെ സമീപത്തുള്ള വീട്ടുമുറ്റത്ത് 5 വയസുകാരനായ സഹോദരനൊപ്പം കുഞ്ഞ് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പുഴയിലേക്ക് ഇറങ്ങുകയും ഒഴുക്കില്‍പെടുകയുമായിരുന്നു.

പിന്നാലെ സഹോദരന്‍ മാതാപിതാക്കളെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും കുട്ടിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.