വൈവിദ്ധ്യങ്ങളുടെ ഭാഷയാണ് അറബി: കെ എ എം എ

Kozhikode

കോഴിക്കോട് : മതേതര ഇന്ത്യയുടെ ബഹുഭാഷാ സങ്കൽപ്പങ്ങളിൽ ബഹുസ്വരത നിലനിർത്തുവാൻ സഹായിക്കുന്ന വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഭാഷയാണ് അറബി . ഭാഷ ഇന്ന് വിവിധ കോണുകളിൽ നിന്നുള്ള ഭീഷണിയുടെ നിഴലിലാണ്. ഈ അവസരത്തിൽ അറബി ഭാഷക്ക് ലോകത്ത് ലഭിക്കുന്ന അംഗീകാരം ഉയർത്തികാട്ടി പ്രവർത്തന മേഖലയിൽ സജ്ജരാവുവാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. തളി ഗവ: യുപി സ്കൂളിൽ വെച്ച് നടന്ന സിറ്റി ഉപജില്ലാ സമ്മേളനം കെ എ എം എ സംസ്ഥാന ട്രഷറർ പി പി ഫിറോസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.

മുസ്ലിം വിദ്യാഭ്യാസ ഓഫീസർ (ഐ എം ഇ ) ടി ഫൈസൽ മുഖ്യ അതിഥിയായി. ജില്ല പ്രസിഡന്റ്‌ ഇ സി നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.സബ് ജില്ല സെക്രട്ടറി ഷജീർ ഖാൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അൻസാർ നന്മണ്ട അധ്യക്ഷനായി.ജോയിന്റ് സെക്രട്ടറി ടി കെ ഫിറോസ് നന്ദി പറഞ്ഞു.അഡ്വ:ജി. സിനി, ഡോ :സിദ്ദിഖ്, ഡോ:അഹമ്മദ് കോയ, രഹനാസ് ടീച്ചർ, കെ പി ഷബീർ തുടങ്ങിയവർ ആശംസകൾ നേർന്നു.തുടർന്ന് കോഴിക്കോട് റവന്യ :ജില്ല അറബി അധ്യാപക കലാസാഹിത്യ മത്സരത്തിൽ ഓവറോൾ നേടിയ സിറ്റി ഉപജില്ല ടീമിനെ അനുമോദിച്ചു.

ടീം അംഗങ്ങളായ ഡോ :അഹമ്മദ് കോയ, ഡോ സിദ്ദിഖ്, മുഹമ്മദ്‌ ഫാസിൽ കെ പി,ശബീർ കെ പി , ഹസ്സൻ കുഞ്ഞി, സജ്‌ന പി,സുമയ്യ കെ തുടങ്ങിയവർ പുരസ്‌കാരം ഏറ്റുവാങ്ങി.
അധ്യപികമാരായ പി ടി മറീന , കെ പി നസീഹത്ത്, സാനിത, നൂർജഹാൻ, കിരൺ മാസ്റ്റർ പ്രസംഗിച്ചു.