കടലില്‍ കുളിക്കുകയായിരുന്ന വിദേശ വനിതക്ക് നേരെ ലൈംഗീക അതിക്രമം, യുവാവ് അറസ്റ്റില്‍

Crime

കൊല്ലം: കടലില്‍ കുളിക്കുകയായിരുന്ന വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈന്‍ ആണ് പിടിയിലായത്. കടലില്‍ കുളിക്കുകയായിരുന്ന വിദേശ വനിതയുടെ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചെന്ന പരാതിയിലാണ് ഇയാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയ്യനാട് താന്നിയിലുള്ള റിസോര്‍ട്ടിന് സമീപത്തെ കടലില്‍ ഇറങ്ങി നില്‍ക്കുകയായിരുന്ന വിദേശ വനിതയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ ഇയാള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്.