സംസ്ഥാന സ്‌കൂള്‍ കലോത്സവം; കലയെ കരവിരുതാക്കി ബീച്ചില്‍ മണല്‍ശില്പം

Kerala

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ വരവറിയിച്ച് ബീച്ചില്‍ മണല്‍ശില്പം ഒരുക്കി. കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സൗത്ത് ബീച്ചിലാണ് കലാരൂപങ്ങളെ കോര്‍ത്തിണക്കിയ മനോഹരമായ മണല്‍ ശില്പം ഒരുക്കിയിട്ടുള്ളത്. കലാകാരന്‍ ഗുരുകുലം ബാബുവും സംഘവുമാണ് മണല്‍ശില്പം ഒരുക്കിയത്. ബി ഇ എം ഗേള്‍സ് സ്‌കൂള്‍ ജെ ആര്‍ സി അംഗങ്ങള്‍, ഗവ. ടി ടി ഐ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും ഇതില്‍ പങ്കാളികളായി.

ചടങ്ങ് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കലോത്സവം ചെയര്‍മാനും എം എല്‍ എയുമായ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി ചെയര്‍മാന്‍ അഡ്വ. സച്ചിന്‍ ദേവ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി എം മുഹമ്മദലി, ജോയിന്റ് കണ്‍വീനര്‍മാരായ ടി കെ എ ഹിബത്തുള്ള മാസ്റ്റര്‍, എന്‍ പി അസീസ്, പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണര്‍ ഗിരീഷ് ചോലയില്‍, ഡി ഡി ഇ മനോജ് കുമാര്‍, ജെ ആര്‍ സി ജില്ലാ കോര്‍ഡിനേറ്റര്‍ സിന്ധു സൈമണ്‍, എന്‍ പി എ കബീര്‍, ഡോ. ബിന്ദു, ഫിറോസ്, സൈനുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍ മുന്‍ കലോത്സവ വിജയി ഡോ. ശ്രീലക്ഷ്മി ഗാനം ആലപിച്ചു. കച്ചേരിക്കുന്ന് ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *