ഇന്‍സെന്‍റീവ് കുടിശ്ശിക: സഹകരണ ബാങ്ക് ഏജന്‍റുമാര്‍ കലം കമിഴ്ത്തി പ്രതിഷേധിച്ചു

Thiruvananthapuram

തിരുവനന്തപുരം: സഹകരണബാങ്ക് കളക്ഷന്‍ ഏജന്റുമാരുടെ ഇന്‍സെന്റീവ് കുടിശ്ശികയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് ആവശ്യമായ പരിഹാരം കണ്ടെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കോടതി ഉത്തരവിട്ടിട്ടും കുടിശ്ശികയുള്ള ക്ഷേമപെന്‍ഷന്‍ വിതരണ ഇന്‍സെന്റീവ്് തടഞ്ഞുവെക്കുന്ന സബ്ട്രഷറികളുടെ നടപടിയിലും സഹകരണമേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച, വര്‍ഷങ്ങള്‍ സേവന പരിചയമുള്ള സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയിലും പ്രതിഷേധിച്ച് കോഓപറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അ്‌സോസിയേഷന്‍ (സി.ബി.ഡി.സി.എ) സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം കലം കമിഴ്ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ചെയ്ത ജോലിക്ക് കൂലി നല്‍കാത്ത സര്‍ക്കാര്‍ യുവജന കമിഷന്‍ ചെയര്‍പേഴസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധനവ് കൊടുത്തിട്ടുണ്ട്. ചെയ്ത ജോലിയുടെ വേതനം മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറക്കുന്നത് ഐന്റ ജീവിതത്തിലെ ആദ്യ അനുഭവമാണ്. അതുപോലെയാണ് ബില്ലുകള്‍ പാസാക്കിയാലും ട്രഷറികളില്‍ നിന്ന് അത് പാസാക്കി കൊടുക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം. പാസായ ബില്ലുകള്‍ മാറാന്‍ ട്രഷറിയില്‍ ചെല്ലുമ്പോഴുണ്ടാകുന്നവരുടെ ദുരനുഭവങ്ങള്‍ പലതും കേട്ടിട്ടുണ്ട്. ഈ പ്രശ്‌നം ഗുരുതരമാണെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയാണ്.

വെള്ളക്കരം, വൈദ്യുതി ബില്‍, കെട്ടിട നികുതി തുടങ്ങി സാധാരണ കുടുംബത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും അടുത്തിടെയായി നിരക്ക് വര്‍ധന ഉണ്ടായി. സ്വാഭാവികമായും സാധാരണക്കാരെന്റ കുടുംബ ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍. ചെയ്ത ജോലിയുടെ കൂലി വെട്ടിക്കുറച്ചും കുടിശ്ശികയാക്കിയുമാണ് പിണറായി സര്‍ക്കാര്‍ നവകേരള സദസ്സ് നടത്തുന്നത്. സഹകരണബാങ്ക് കളക്ഷന്‍ ഏജന്റുമാരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ച് പരിഹാരത്തിന് വേണ്ടി പോരാടുമെന്ന് വാക്കാല്‍ ഉറപ്പുതരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. സംസ്ഥാനശത്ത മുഴുവന്‍ ജനങ്ങളും വീടുകളില്‍ അരിവേവിക്കാനുള്ള കലം കമിഴത്തേണ്ട അവസ്ഥയിലാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ സമരത്തെ അഭിവാദ്യം ചെയ്ത് പറഞ്ഞു. ടി. സിദ്ധീഖ് എം.എല്‍.എ, സി.ബി.ഡി.സി.എ സംസ്ഥാന ഭാരവാഹികളായ എം.കെ. അലവിക്കുട്ടി, വി.ജെ. ലൂക്കോസ്, യു. വിജയപ്രകാശ്, പി. രാധാകൃഷ്ണന്‍, രവി പുറങ്കര, കുഞ്ഞാലി മമ്പാട്, ടി. സേതുട്ടി, പോക്കുേ മുണ്ടോളി, എം.കെ. രാഘവന്‍, രമണി വിശ്വന്‍, ഷൗക്കത്ത് അത്തോളി, പി. അബ്ദുല്‍ ലത്തീഫ്, മനോജ് പയറ്റുവളപ്പില്‍, സരിജ കാസര്‍കോട് തുടങ്ങിയവര്‍ സംസാരിച്ചു.