പുരപ്പുറ സോളാർ പദ്ധതിയിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണം: വി.ഡി.സതീശൻ

Thiruvananthapuram

തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണ ചിലവ് പതിന്മടങ്ങായി വർദ്ധിക്കാൻ ഇടയാക്കിയതും ദീർഘകാല വൈദ്യുതി വാങ്ങാൻ കരാർ റദ്ദാക്കിയതിലൂടെ 15 കോടിയിൽ പരം രൂപ പ്രതിദിന ബാധ്യത വരുത്തി വച്ചതും വൈദ്യുതി ബോർഡ് അധികൃതരുടെ കെടുകാര്യസ്ഥതയുടെ ഫലമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

പുരപ്പുറ സോളാർ പദ്ധതിയിലെ അഴിമതികളെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി. സംഘടിപ്പിച്ച പ്രതീപ് നെയ്യാറ്റിൻകരയുടെ യാത്ര അയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ശശി തരൂർ MP, എം.വിൻസൻ്റ് MLA, നിംസ് മെഡിസിറ്റി എം.ഡി. ഡോ.ഫൈസൽ ഖാൻ, KPCC ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, മുൻ DCC പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ, INTUC സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, INTUC ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ, ജില്ലാ സെക്രട്ടറി ആർ.എസ്.വിനോദ് മണി തുടങ്ങിയവർ സംസാരിച്ചു.