മുജാഹിദ് സംസ്ഥാന സമ്മേളനം: സോണല്‍ ലീഡേഴ്‌സ് മീറ്റുകള്‍ നടത്തി

Malappuram

മലപ്പുറം: വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സോണല്‍ ലീഡേഴ്‌സ് മീറ്റിന്റെ ജില്ലാതല ഉദ്ഘാടനം മൊറയൂര്‍ ഐഡിയല്‍ എജുക്കേഷന്‍ സെന്ററില്‍ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എന്‍.എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ഷാക്കിര്‍ ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ മോങ്ങം, പി. റഷീദ് മാസ്റ്റര്‍, ഇല്‍യാസ് മോങ്ങം, ലത്തീഫ് മംഗലശ്ശേരി, റഫീഖ് വെള്ളുവമ്പ്രം സംസാരിച്ചു.

വണ്ടൂര്‍ സോണല്‍ മീറ്റ് സംസ്ഥാന ട്രഷറര്‍ എം.അഹമ്മദ് കുട്ടി മദനി, എടവണ്ണ സംസ്ഥാന സെക്രട്ടറി ഡോ.ജാബിര്‍ അമാനി, കീഴുപറമ്പ് ജില്ല സെക്രട്ടറി വി. ടി. ഹംസ,നിലമ്പൂര്‍ കെ.അബ്ദുറഷീദ് ഉഗ്രപുരം, കൊണ്ടോട്ടി സംസ്ഥാന സെക്രട്ടറി ബി.പി.എ ഗഫൂര്‍ ,വാഴക്കാട് വി.സി ഫാസില്‍ ആലുക്കല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.