തിരുവനന്തപുരം: ആഢംബരത്തിന്റെ അവസാന വാക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുന്നു. തന്റെ ഔദ്യോഗിക വസതില്‍ കര്‍ട്ടനിടാന്‍ ഏഴു ലക്ഷം രൂപ ചെലവഴിച്ചതോടെയാണ് ആഢംബരത്തിന്റെ അവസാന വാക്ക് മുഖ്യമന്ത്രിയായി മാറുന്നത്. നേരത്തെ നീന്തല്‍ കുളത്തിലും പശുത്തൊഴുത്തിനും ചാണകക്കുഴിക്കുമെല്ലാം ലക്ഷങ്ങള്‍ വകയിരുത്തിയത് വലിയ വാര്‍ത്തയായിരുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ധൂര്‍ത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വീട്ടില്‍ കര്‍ട്ടനിടാന്‍ ഏഴുലക്ഷം രൂപ ചെവഴിക്കുന്ന വാര്‍ത്തയും പുറത്തുവരുന്നത്. സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ ഒരു വീട് നിര്‍മ്മിക്കാന്‍ നാലുലക്ഷം മതിയെന്നാണ് സര്‍ക്കാറിന്റെ കണക്ക്. ഇതുതന്നെ നല്‍കാന്‍ പണമില്ലാതെയിരിക്കുമ്പോഴാണ് ഏഴുലക്ഷത്തിന്റെ കര്‍ട്ടനിട്ട് ക്ലിഫ് ഹൗസ് ആഡംബരം കാട്ടുന്നത്.
ഏഴുലക്ഷത്തിന്റെ കര്‍ട്ടന്‍ സ്വര്‍ണം പൂശിയതാണോയെന്ന് കെ കെ രമ എം എല്‍ എ പരിഹസിച്ചു. കേരളത്തില്‍ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരാണിതെന്നും കെ കെ രമ കുറ്റപ്പെടുത്തി.