‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഉടന്‍ തീയേറ്ററുകളിലേക്ക്, ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കി

Cinema

സിനിമ വര്‍ത്തമാനം

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരിയില്‍ തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായിയാണ് ചിത്രികരണം പൂര്‍ത്തിയാക്കിയത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടര്‍ന്നു അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഇതിവൃത്തം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. റാപ്പര്‍ വേടന്‍, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം എന്നിവര്‍ അണിനിരന്ന ‘കുതന്ത്രം ‘ എന്ന പ്രൊമോഷണല്‍ സോങ് ഇപ്പോഴും യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആണ്.

ഷൈജു ഖാലിദാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, മ്യൂസിക്ക് & ബി ജി എം സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, കോസ്റ്റും ഡിസൈനര്‍ മഹ്‌സര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ ഡയറക്ടര്‍ വിക്രം ദഹിയ, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍,ഷിജിന്‍ ഹട്ടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടര്‍ ഗണപതി, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, പി ആര്‍ & മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്.