മുജാഹിദ് സമ്മേളന വിളംബര ജാഥ ഉജ്ജ്വലമായി, വിദ്വേഷ രാഷ്ട്രീയത്തെ തോല്പിക്കണം. എ.പി ഉണ്ണികൃഷ്ണന്‍

Malappuram

മഞ്ചേരി: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ഈ മാസം 15 മുതല്‍ 18 കൂടി തിയ്യതികളില്‍ കരിപ്പൂര്‍ വെളിച്ചം നഗറില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ സമിതി സംഘടിപ്പിച്ച വിളംബര ജാഥ ജനപങ്കാളിത്തം കൊണ്ട് ഉജ്ജ്വലമായി ‘മഞ്ചേരിയില്‍ നിന്ന് കാലത്ത് എട്ടിന് തുടക്കം കുറിച്ച വിളംബര ജാഥയില്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. വൈകിട്ട് 5.30ന് കരിപ്പൂര്‍ സമ്മേളന നഗരിയില്‍ വിളംബര ജാഥ സമാപിച്ചു.

വിളംബരജാഥ മഞ്ചേരിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ കയ്യേറി അധികാരം സ്ഥാപിച്ച് വിജയാ ഹ്‌ളാദം നടത്തുന്ന വര്‍ഗീയ ശക്തികളാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എ.പി ഉണ്ണി കൃഷ്ണന്‍ പറഞ്ഞു.
ദൈവത്തിന്റെ പേരില്‍ അക്രമവും അനീതിയും നടത്തുന്നത് ദൈവത്തോടുള്ള ധിക്കാരമാണ്. ഇന്ത്യയുടെ വിശ്വ സാഹോദര്യത്തിന്റെ പൈതൃകം വീണ്ടെടുക്കാന്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ ശക്തികളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എന്‍.എം ജില്ല സെക്രട്ടറി കെ.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.ഐ.സ്.എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, വി.സി ഫാസില്‍, കെ.എന്‍.എം ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് മാസ്റ്റര്‍,ജില്ലാ സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് നിസാര്‍ കുനിയില്‍ അമീനുള്ള സുല്ലമി തഹ്‌സീന്‍ മഞ്ചേരി, ഹബീബ് മങ്കട, ഫസല്‍ റഹ്മാന്‍ , ജൗഹര്‍ അരൂര്‍, ഷാദില്‍ മുത്തനൂര്‍ എന്നിവര്‍ സംസാരിച്ചു. കെ എം ഹുസൈന്‍, എ.നൂറുദ്ദീന്‍ എടവണ്ണ,ശാക്കിര്‍ ബാബു കുനിയില്‍, കെ.അബ്ദുല്‍ റഷീദ്,ഹബീബ് മൊറയൂര്‍, ഇല്യാസ് മോങ്ങം, സി എം സനിയ ടീച്ചര്‍, ത്വാഹിറ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.