കല്പറ്റ: രാജ്യനിര്‍മ്മിതിയില്‍ മുഖ്യ പങ്കുവഹിച്ച മുസ്ലിം ന്യൂനപക്ഷത്തെ ഭരണഘടന ഉറപ്പില്‍ സംരക്ഷണ ബാധ്യതയുള്ള ഭരണാധികാരികളും നിയമപാലകന്മാരും അവരുടെ അവകാശങ്ങള്‍ അഹനിക്കുകയും ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് അപകട സൂചനയാണെന്നും,മാനവ സംസ്‌കരണത്തിനും ആത്മീയ ഔന്നിത്യത്തിനും വഴി നടത്തേണ്ട മതവും മതവിശ്വാസവും,മതവികാരത്തില്‍ നിയമ വ്യാഖ്യാനം നടത്തി പിന്നാക്ക ജനവിഭാഗത്തെ അതിക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ എന്‍ എം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി പടിഞ്ഞാറത്തറയില്‍ സംഘടിപ്പിച്ച ആദര്‍ശ സംഗമം കെ എന്‍ എം ജില്ലാ പ്രസിഡണ്ട് പി പോക്കര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു.സി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു,ബഷീര്‍ പടിഞ്ഞാറത്തറ സ്വാഗതം പറഞ്ഞു.ഡോക്ടര്‍ മുനീര്‍ മദനി, സാബിക്ക് പുല്ലൂര്‍, സയ്യിദ് സ്വലാഹി, ഹുസൈന്‍ മൗലവി,സാലിഹി എപി പിണങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.ഉമ്മര്‍ ഹാജി ബത്തേരി,യൂസഫ് ഹാജി ബത്തേരി,സി കെ അസീസ് പിണങ്ങോട് എന്നിവര്‍ പ്രൊസീഡിയം നിയന്ത്രിച്ചു.