രാഹുല്‍ ഗാന്ധിക്ക് മാത്രം നീതി നിഷേധിക്കപ്പെടുന്നു: ജവഹര്‍ ബാല്‍ മഞ്ച്

Wayanad

കല്പറ്റ: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാ കമ്മറ്റി. കീഴ് കോടതി വിധിയില്‍ മേല്‍ കോടതിയില്‍ അപ്പീല്‍ പോകാമെന്നിരിക്കെ തിരക്ക് പിടിച്ച് അയോഗ്യനാക്കിയത് രാഷ്ട്രീയ പ്രേരിതമാണ്. രാഹുല്‍ ഗാന്ധിക്ക് മാത്രമായി നീതി നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധ പരിപാടി ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ചെയര്‍മാന്‍ ഷാഫി പുല്‍പ്പാറ ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ പ്രസിഡന്റ് സിയാ പോള്‍ അധ്യക്ഷത വഹിച്ചു. ആദില ഡി നായര്‍, ഹനീന്‍ ആരിഫ്, അജീഷ, കിരണ്‍ രാജ്, സഞ്ജു തോമസ്, ഡിന്റോ ജോസ്, ഷഫീഖ്. സി. അനൂപ് കുമാര്‍. കെ.എസ്. ഷിജു സെബാസ്റ്റ്യന്‍, സതീശ് നെന്മേനി, ജിജി വര്‍ഗീസ്, സുകന്യ ആശില്‍, സീന നെന്മനി എന്നിവര്‍ സംസാരിച്ചു.