ആരാധനാലയ കയ്യേറ്റം അവസാനിപ്പിക്കണം: ഡോ: യു.പി യഹ് യ ഖാൻ മദനി

Malappuram

വെളിച്ചം നഗർ ( കരിപ്പൂർ): നൂറ്റാണ്ടുകമായി വിശ്വാസികൾ സമാധാനപൂർവം ആരാധന നടത്തിവരുന്ന മസ്ജിദുകൾ അനാവശ്യമായ അവകാശവാദമുന്നയിക്കുകയും അന്യായമായി കയ്യേറുകയും ചെയ്യുന്നത് അവസാനിപിക്കണമെന്ന് ഫോക്കസ് ഇന്ത്യ സി.ഇ.ഒ ഡോ: യു.പി. യഹ് യ ഖാൻ മദനി പറഞ്ഞു. ഇതര മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ അന്യായമായി കയ്യടക്കി പ്രാർത്ഥന നിർവഹിക്കുന്നത് ദൈവ കോപത്തിനേ വക വെക്കുകയുള്ളു.സ്നേഹവും സാഹോദര്യവും പ്രസരിപ്പിക്കേണ്ടുന്ന ആരാധനാലയങ്ങളെ സംഘർഷ വേദിയാക്കുന്നത് പൊറുപ്പിക്കാനാവാത്ത അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ കരിപ്പൂർ വെളിച്ചം നഗരിയിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന ഖുർആൻ പഠനവേദിയുടെ മുന്നാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുർആനിലെ 6, 7, 8 വിഭാഗങ്ങളിൽ നിന്നുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.നജീബ് തവനൂർ, പി.ടി റിയാസ് സുല്ലമി, ലുഖ്മാൻപോത്തുക്കല്ല്, സോ: അബൂബക്കർ ഫാറൂഖി, ഹാഫിള് യു.പി ശിഹാബുദ്ധീൻ അൻസാരി, സൽമാൻ ഫാറൂഖി വിഷയാവതരണം നടത്തി.

നാലാം ദിനമായ ഇന്ന് (7/2/ 24 ബുധൻ ) വൈകിട്ട് 4:30ന് മിസ് ഹബ് ഫാറൂഖി, യഹ് യ മുബാറക്, മുസ്തഫ മൗലവി അകംമ്പാടം, ആബിദ് മദനി, അബ്ദുൽ ഗഫൂർ തിരുത്തിയാട്, എ.ടിഹസ്സൻ മദനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.