എൻ എൽ ടി എസ് പരീക്ഷ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Malappuram

പുത്തനത്താണി : ജെ സി ഐ ഇന്ത്യ നടത്തിയ നാഷണൽ ലെവൽ ടാലൻ്റ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു. ഹൈസ്ക്കൂൾ ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കാണ് പുത്തനത്താണി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സർട്ടിഫിക്കറ്റുകൾ വിതരണോത്ഘാടനം നിർവഹിച്ചു. സി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. അമീർ മേൽപത്തൂർ, ജാബിർ കാടാമ്പുഴ, ഡോ: ഹാജറ, റസാക്ക് തൈക്കാട്ട് എന്നിവർ സംസാരിച്ചു. പി. ഫാത്തിമ സൻഹ, എൻ.എസ്. ആദിൽ, വി. പ്രബിൻ പ്രകാശ് എന്നീ വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകിയത്.