ജാമിഅഃ നദ്‌വിയ്യഃ വാർഷിക സമ്മേളനം ഫെബ്രുവരി 9 മുതൽ ആരംഭിക്കും

Kozhikode

മലപ്പുറം: കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സമിതി നേരിട്ടു നടത്തുന്ന എടവണ്ണ ജാമിഅഃ നദ്‌വിയ്യഃയുടെ ‘വിജ്ഞാനം വിശുദ്ധി വിമോചനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം ഫെബ്രുവരി 9 ന് ആരംഭിക്കും. 9, 10, 11 തിയതികളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ സമ്മേളനം ബഹു. പ്രതിപക്ഷ ഉപ നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന സമ്മേളനത്തിൽ ജാമിഅഃ നദ്‌വിയ്യഃ പ്രിൻസിപ്പാൾ ഡോ. മുഹമ്മദലി അൻസാരി അദ്ധ്യക്ഷത വഹിക്കും. കെ. എൻ. എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി മുഖ്യപ്രഭാഷണം നിർവഹിക്കും. പി. കെ ബഷീർ എം. എൽ. എ, ജെ. എ. ക്യു. എച്ച് തമിഴ്നാട് ജനറൽ സെക്രട്ടറി നൂർ മുഹമ്മദ്‌ എന്നിവർ അതിഥികളാവും. എം. എസ്. എം സംസ്ഥാന ട്രഷറർ നവാസ് സ്വലാഹി ഒറ്റപ്പാലം പ്രമേയാവതരണം നടത്തും. ജാമിഅഃ ട്രസ്റ്റ് ബോർഡ് സെക്രട്ടറി എം. ടി അബ്ദുസ്സമദ് സുല്ലമി അന്നദ്’വ മാഗസിൻ പ്രകാശനം ചെയ്യും.

തുടർന്ന് നടക്കുന്ന ‘ഇന്ത്യ ഈ കാലവും കടന്ന് മുന്നോട്ട്’ എന്ന പ്രൈം ഡിബേറ്റിൽ മീഡിയ വൺ ജേർണലിസ്റ്റ് നിഷാദ് റാവുത്തർ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ വയനാട്, ഡി. വൈ. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഇൻ ചാർജ് അഡ്വ. അനൂപ് വി. ആർ, മുസ്‌തഫാ തൻവീർ, അബ്ദുൽ ജലീൽ മാമാങ്കര തുടങ്ങിയവർ പങ്കെടുക്കും.

ശനി ഞായർ ദിവസങ്ങളിൽ നടക്കുന്ന പഠന ക്യാമ്പിൽ നാല് വേദികളിൽ മഹല്ല് സംഗമം, ഇസ്‌ലാഹീ ഫാമിലി മീറ്റ്, ബാലവേദി, ഓർമക്കുറിപ്പ്, പുസ്തക ചർച്ച, യൂണിയൻ കോൺക്ലേവ് തുടങ്ങി മുപ്പത് സെഷനുകളിലായി ലിംഗ നീതി, ദേശീയ വിദ്യാഭ്യാസ നയം, ക്യാമ്പസ് ധാർമികത, വിവാഹം കുടുംബം ന്യൂജെൻ കാഴ്ചപ്പാടുകൾ, ഭാവിയിലെ അറബിക് കോളേജുകൾ, സെക്യൂലർ ക്യാമ്പസുകളിലെ മുസ്‌ലിം സ്ത്രീ, തൗഹീദ്, ഫാഷിസം, എ. ഐ കാലത്തെ അധ്യാപനം തുടങ്ങിയ വിഷയങ്ങളിൽ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംസാരിക്കും.

വനിതാ സമ്മേളനം എം. ജി. എം സംസ്ഥാന ജനറൽ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ ഉദ്ഘാടനം ചെയ്യും. എം. ജി. എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എൻ. വി സുആദ, എം. ജി. എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സക്കീന നജാത്തിയ്യ എന്നിവർ മിശ്കാത്ത് മാഗസിനും മറ്റു പുസ്തകങ്ങളും പ്രകാശനം നിർവഹിക്കും.

സമാപന സമ്മേളനം കെ. എൻ. എം സംസ്ഥാന പ്രസിഡന്റ് ടി. പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. ജാമിഅഃ നദ്‌വിയ്യഃ മാനേജിങ് ട്രസ്റ്റി നൂർ മുഹമ്മദ്‌ നൂർഷ അധ്യക്ഷത വഹിക്കും. ജാമിഅഃ നദ്‌വിയ്യഃ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി, കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി ഉണ്ണീൻകുട്ടി മൗലവി, കെ. എൻ. എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ചെങ്ങര, എം. എസ്. എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്‌ലഹ്, ഹനീഫ് കായക്കൊടി, ഡോ. എ. ഐ അബ്ദുൽ മജീദ് സ്വലാഹി, ശരീഫ് മേലേതിൽ, അഹ്‌മദ്‌ അനസ് മൗലവി, ശുക്കൂർ സ്വലാഹി തുടങ്ങിയവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ: ആദിൽ അത്വീഫ് സ്വലാഹി (ഡയറക്ടർ), ശുക്കൂർ സ്വലാഹി (ഐ. എം. ഒ), കൊമ്പൻ മുഹമ്മദ്‌ മൗലവി (സ്റ്റുഡന്റ്സ് യൂണിയൻ അഡ്വൈസർ), നവാസ് സ്വലാഹി ഒറ്റപ്പാലം (അഡ്മിൻ കോഡിനേറ്റർ), എൻ. വി അബ്ദുസ്സലാം ശാക്കിർ.