പാലായിൽ നിന്നും തെങ്കാശിക്ക് പുതിയ ബസ് സർവ്വീസ്

Kottayam

പാലാ: പാലായിൽ നിന്നും തെങ്കാശിക്ക് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായിട്ടാണ് പുതിയ സർവ്വീസിനു കെ എസ് ആർ ടി സി തുടക്കമിടുന്നത്. എല്ലാ ദിവസവും വൈകിട്ടു 3 മണിക്കു പാലായിൽ നിന്നും സർവ്വീസ് ആരംഭിക്കും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ചെങ്കോട്ട വഴി രാത്രി 8.55 ന് തെങ്കാശിയിൽ എത്തും. തുടർന്ന് പിറ്റേന്ന് വെളുപ്പിന് 6.30ന് തെങ്കാശിയിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.25 ന് തിരികെ പാലായിൽ എത്തിച്ചേരും. 213 രൂപയാണ് ടിക്കറ്റ് ചാർജ്. പുതിയ സർവ്വീസിൻ്റെ ഫ്ലാഗ് ഓഫ് ഇന്ന് (08/02/2024) രാവിലെ പത്തിന് പാലാ കെ എസ് ആർ ടി സി ഡിപ്പോയിൽ മാണി സി കാപ്പൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും.