പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Crime

ഇടുക്കി: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ കൂട്ടാര്‍ സ്വദേശികളായ അല്ലിയാര്‍ മഞ്ജു ഭവന്‍ നിഖില്‍, ചക്കുകളംപടി അടിമാക്കല്‍ ആരോമല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

സമൂഹ മാധ്യമം വഴിയാണ് യുവാക്കള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ശേഷം പീഡിപ്പിയ്ക്കുകയും പിന്നീട് വീഡിയോ പകര്‍ത്തി, ഭീഷണി പെടുത്തി പല തവണ പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പറയുന്നത്.

നിഖില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് 17കാരിയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഇത് പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് കുട്ടിയെ കൂട്ടാറിലെ ഒരു വീട്ടില്‍ കൊണ്ടുപോയി നിഖില്‍ പല തവണ പീഡിപ്പിച്ചു. ഇതിനിടെ നിഖിലിന് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞതോടെ പെണ്‍കുട്ടി ഇയാളുമായി പിണങ്ങി. ഇതോടെ ആരോമല്‍ കുട്ടിയുമായി അടുക്കുകയും പീഡനം നടത്തി വീഡിയോ പകര്‍ത്തുകയും ചെയ്തു. ഇത് കാണിച്ച് പല തവണ ഭീഷണി പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു.