നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: രാജ്യത്തിന്റെ ചരിത്രം വെട്ടിമാറ്റാനുള്ള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വൈവിധ്യങ്ങള്‍ കൊണ്ടാണ് ഇന്ത്യ സമ്പന്നമാകുന്നത്. വിവിധ രാജവംശങ്ങളുടെ സ്വാധീനം ഇന്ത്യയില്‍ എത്രത്തോളമുണ്ടെന്ന് ചരിത്രം പഠിപ്പിക്കുന്നു. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ വെട്ടിമാറ്റുന്നത് അനീതിയാണ്. സ്ഥലനാമങ്ങള്‍ ആ നാട്ടിലെ ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും സ്ഥല നാമങ്ങള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാറ്റുന്നത് ജനതയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ചരിത്രത്തോട് നീതി പുലര്‍ത്താന്‍ ഭരണകര്‍ത്താക്കളും ചരിത്രാന്വേഷികളും തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നാഷണല്‍ എഡ്യൂക്കേഷന്‍ പോളീസി രാജ്യത്തെ ഭാഷകളെ ഇല്ലാതാക്കാനുള്ള പദ്ധതിയായി മാറരുതെന്ന് മുജാഹിദ് സമ്മേളനം ആവശ്യപ്പെടുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയെ ഒറ്റ ഭാഷയിലേക്ക് ചുരുക്കുന്നതും ഭാഷകള്‍ അടിച്ചേല്‍പിക്കുന്നതും അങ്ങേയറ്റം അപലപനീയമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ഇമ്രാന്‍ പ്രതാപ്ഗഡി ഉദ്ഘാടനം ചെയ്തു. സലീല്‍ ചെമ്പയില്‍, എ നിസാര്‍, എം പിമാരായ എന്‍ കെ പ്രേമ ചന്ദ്രന്‍, കെ മുരളീധരന്‍, ടി സിദ്ദീഖ് എം എല്‍ എ, എ വിജയരാഘവന്‍, അഡ്വ. എ ജയശങ്കര്‍, കെ എം ഷാജി, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ നവാസ് റഷാദി പങ്കെടുത്തു.