ഇതും കേരള സ്റ്റോറി, ഈദ്ഗാഹിനായി പള്ളിയങ്കണം തുറന്നുനല്‍കി ക്രിസ്ത്യന്‍ ചര്‍ച്ച്

Kerala

മലപ്പുറം: ഭിന്നിപ്പിന്റെ കാലത്ത് പള്ളിയങ്കണം ഈദ്ഗാഹിന് വിട്ടുനല്‍കിയ മഞ്ചേരിയിലെ സി എസ് ഐ നിക്കോളാസ് മെമ്മോറിയല്‍ ചര്‍ച്ചിന്റെ പ്രവര്‍ത്തി ചേര്‍ത്തുപിടിക്കലിന്റേയും സ്‌നേഹത്തിന്റെയും കേരള സ്റ്റോറിയായി. എല്ലാ വര്‍ഷവും സമീപത്തെ സര്‍ക്കാര്‍ യു പി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ഈദ് ഗാഹ് നടന്നുവന്നിരുന്നത്. എന്നാല്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പഞ്ചാത്തലത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ ഈദ് ഗാഹ് നടത്താന്‍ സാധിക്കാതെ വന്നു. ഇതോടെ മറ്റൊരു വേദിക്കായി ഈദ്ഗാഹ് കമ്മിറ്റി ശ്രമിക്കുന്നതറിഞ്ഞാണ് ചര്‍ച്ചിന്റെ കോംപൗണ്ടില്‍ ഇതിനായി സൗകര്യം ല്‍യത്.

പെരുന്നാള്‍ നമസ്‌കാരത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. ഈദ് ഗാഹിനായി സ്ഥലം വിട്ടുനല്‍കാന്‍ തയാറായ പള്ളി അധികൃതര്‍ക്ക് ഈദ് ഗാഹ് കമ്മിറ്റി നന്ദി പറഞ്ഞു. വിശേഷ ദിനത്തില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കഴിഞ്ഞതില്‍ പള്ളി വികാരി ഫാ. ജോയ് മസ്സിലാമണി സന്തോഷം പ്രകടിപ്പിച്ചു. ഇത്തരം അവസരങ്ങളില്‍ പരസ്പരം സ്നേഹത്തോടെ ഒന്നിച്ചുപോകാനുള്ള ശ്രമമുണ്ടാകണമെന്നും അത് ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.