കര്‍ണ്ണാടക കത്ത്: തയ്യാറാക്കിയത് ഭരത് കൈപ്പാറേടന്‍
ബിജെപിയും ജനതാദളും (എസ് ) ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.
നിലവില്‍ ബിജെപിയുടെ കൈവശമുള്ള സീറ്റാണെങ്കിലും JDS നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയെ ചിക്കബല്ലാപ്പൂരില്‍ മത്സരിപ്പിക്കാനാണ് ജെഡി(എസ്) ആഗ്രഹിക്കുന്നത്. ഹാസനും മാണ്ഡ്യയും വിട്ടുകൊടുക്കാനിടയില്ല.
പാര്‍ട്ടിക്ക് സാധ്യതയുള്ള മറ്റ് സീറ്റുകള്‍ തുംകൂറോ, ചിക്കബല്ലാപ്പൂരോ, അല്ലെങ്കില്‍ കോലാറോ ആയിരിക്കും.
കഴിഞ്ഞ നിയമഭാ തെരഞ്ഞെടുപ്പില്‍ 42.88 ശതമാനം വോട്ട് ഷെയര്‍ നേടി വന്‍ ഭൂരിപക്ഷത്തെടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സിനു 135 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു.
തൊട്ടു പിന്നില്‍ 36.00% വോട്ടു നേടിയ ബിജെപി പക്ഷെ 66 സീറ്റിലേ വിജയിച്ചുള്ളൂ. മൂന്നാം സ്ഥാനത്തുപോയ ജെഡിഎസ് ആകട്ടെ 13.29% വെട്ടുനേടി 19 സീറ്റിലും വിജയിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ 36.00% വോട്ടു നേടിയ ബിജെപിയും -13.29% നേടിയ ജെഡിഎസും തമ്മിലുള്ള സഖ്യം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തെരെഞ്ഞെപ്പില്‍ കര്‍ണാടകത്തിലെ തെരെഞ്ഞെടുപ്പു ഫലം പാടെ മറിയും.
NDA സഖ്യം കര്‍ണാടക തൂത്തുവാരിയാലും അത്ഭുതപ്പെടേണ്ടതില്ല.