കരിപ്പൂര്‍ (വെളിച്ചം നഗര്‍): മുജാഹിദ് സമ്മേളന നഗരിയിലെത്തുന്ന ഓരോരുത്തരേയും വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് എബിലിറ്റിയുടെ എക്‌സ്‌പോ. കാഴ്ച, കേള്‍വി തുടങ്ങിയ പരിമിതികളാല്‍ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ തങ്ങള്‍ നിങ്ങളെക്കാള്‍ ഒട്ടും പുറകില്ലെല്ലെന്നും പരിമിതികളെ കഠിന പരിശ്രമത്തിലൂടെ അതിജീവനത്തിന്റെ അവസരങ്ങള്‍ കണ്ടെത്തിയതും ഏവരേയും വിസ്മയിപ്പിക്കുക മാത്രമല്ല ഏറെ ചിന്തിപ്പിക്കുകയും ചെയ്യും.
തിങ്കളാഴ്ച രാവിലെ എബിലിറ്റി എക്‌സ്‌പോ തുടങ്ങിയത് മുതല്‍ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കെ എല്‍ പി യൂസുഫ് ഹാജി വളപട്ടണം (ചെയര്‍മാന്‍ ട്യൂബ് കെയര്‍ ഇന്റര്‍നാഷണല്‍ ഖത്തര്‍, ആമ്പര്‍ ഗ്രൂപ്പ് ഓഫ് കമ്പനി യു എ ഇ)യാണ് എബിലിറ്റി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തത്. എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എന്‍. എം അബ്ദുല്‍ ജലീല്‍, മുഹമ്മദ് അലി ചുണ്ടക്കാടന്‍, കബീര്‍ മോങ്ങം എന്നിവര്‍ പങ്കെടുത്തു.
എബിലിറ്റിയുടെ പുതിയ മലയാളം ബ്രോഷര്‍ പുളിക്കല്‍ ബഷീര്‍ മാസ്റ്റര്‍ക്ക് നല്‍കി കെ എല്‍ പി ഹാരിസ് പ്രകാശനം ചെയ്തു. എബിലിറ്റി ഫൗണ്ടേഷന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍, നൂതന ആശയങ്ങള്‍, ഉന്നതമായ ലക്ഷ്യങ്ങള്‍, ഭിന്നശേഷി ശാക്തീകരണ രംഗത്ത് അടിയുറച്ച് നിന്ന്് വ്യവസ്ഥാപിതമായ പ്രവരക്#ത്തന ശൈലി, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഭിന്നശേഷിക്കാരുടെ ശാരീരിക-മാനസിക-വൈജ്ഢാനിക, നൈപുണ്യ വികസന, ധാര്‍മിക, പുനരധിവാസ മേഖലയിലെ സമ്പൂര്‍ണ പ്രവര്‍ത്തനങ്ങളും അടങ്ങുന്ന സ്റ്റാളുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിവിധ ഭിന്നശേഷി വിഭാഗങ്ങള്‍ അവയുടെ കാരണങ്ങള്‍, പ്രതിരോധ, ചികിത്സ, പരിശീലനം എന്നിവയെ കുറിച്ചും പൊതുജനങ്ങള്‍ക്ക് വിജ്ഞാനവും നല്‍കുന്ന വിവിധ സ്റ്റാളുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
കാഴ്ച പരിമിതര്‍, ശ്രവണ പരിമിതര്‍, ചലന ശേഷി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വിശദീകരണം നല്‍കുന്നത്.