കുറ്റിപ്പുറം ഉപജില്ല ബണ്ണീസ് ഗാദറിംഗ് ശലഭോത്സവം: സ്വാഗത സംഘം രൂപീകരണവും ലോഗോ പ്രകാശനവും

Malappuram

തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ബണ്ണീസ് ഗാദറിംഗായ ശലഭോത്‌സവത്തിൻ്റെ സ്വാഗത സംഘം രുപീകരണവും ലോഗോ പ്രകാശനവും നടന്നു.

നവംബർ 16 ന് കാട്ടിലങ്ങാടി യതീംഖാന ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ നടക്കുന്ന ഗാദറിംഗിൽ ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും സർവീസ് വളണ്ടിയേഴ്സും പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണ യോഗം യതീംഖാന സെക്രട്ടറി ഇ.കെ. അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ജില്ലാ കമ്മീഷണർ എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി ലോഗോ പ്രകാശനം നിർവഹിച്ചു.

ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട് ബണ്ണിസ് പദ്ധതികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ മുനീർ വാഫി കാപ്പൻ, വൈസ് പ്രിൻസിപ്പൽ കെ.പി. നൂറുദീൻ, പി ടി എ പ്രസിഡൻ്റ് പി.കെ. മുഹമ്മദലി, സ്റ്റാഫ് സെക്രട്ടറി കെ. അൻവർ, ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ ജിബി ജോർജ് ,ജില്ല കോഡിനേറ്റർ ജലീൽ വൈരങ്കോട്, ഭാരവാഹികളായ
പി.ഷാഹിന , പി.പ്രിയ ലത, പി.മുഹമ്മദ് യാസിർ, വി.ഹഫീസ് മുഹമ്മദ്, കെ.എൻ. ഫവാസ് , പി.സി. സുഷീന, വി.എം. മുബഷിറ , ടി. ഷബ്ന എന്നിവർ സംസാരിച്ചു .