സമസ്ത സമ്മേളനം ജില്ലാ സംഗമം ചൊവ്വാഴ്ച

Wayanad

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കല്പറ്റ: ജനുവരി എട്ടിന് കോഴിക്കോട് നടക്കുന്ന സമസ്ത ആദര്‍ശ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജില്ല നേതൃ സംഗമം ചൊവ്വാഴ്ച മൂന്നിന് കല്പറ്റ സമസ്ത കാര്യാലയത്തില്‍ നടക്കും. ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാവും. കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് മുഹമ്മദ് ദാരിമി, കെ സി മമ്മുട്ടി മുസ്‌ലിയാര്‍, പി സി ഇബ്രാഹിം ഹാജി, സൈനുല്‍ ആബിദ് ദാരിമി, അഷ്‌റഫ് ഫൈസി പനമരം, ഇബ്രാഹിം ഫൈസി പേരാല്‍, കെ എ നാസര്‍ മൗലവി, അബ്ദുല്ലത്തീഫ് വാഫി, മുഹ്‌യിദ്ദീന്‍ കുട്ടി യമാനി സംസാരിക്കും.

സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സെക്രട്ടറിമാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *