ഉത്തർപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികൾ ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Analysis

തയ്യാറാക്കിയത് : ഭരത് കൈപ്പാറേടൻ

ലക്നൗ: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികൾ ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉത്തർപ്രദേശിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ്‌വാദി പാർട്ടിമുതിർന്ന നേതാവും നടിയുമായ ജയ ബച്ചനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട് . അറിയപ്പെടുന്ന ദളിത് നേതാവ് റാംജി ലാൽ സുമൻ, അഖിലേഷ് യാദവിൻ്റെയും മുലായം സിംഗ് യാദവിൻ്റെയും വിശ്വസ്തനും മുൻ ബ്യൂറോക്രാറ്റും സംസ്ഥാന ചീഫ് സെക്രട്ടറിയുമായിരുന്ന അലോക് രഞ്ജൻ എന്നിവർക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ നിന്ന് രാജ്യ സഭയിലെ പത്ത് സീറ്റുകളിലാണ് ഒഴിഞ്ഞുവുള്ളത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.

വ്യത്യസ്‌ത പശ്ചാത്തലത്തിൽനിന്നുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ഫിറോസാ ബാദിൽ നിന്ന് നാല് തവണ എംപിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സുമൻനെ തീരുമാനിച്ചത് യുപിയിലെ ദളിത് വോട്ട് ബാങ്കിൽ കണ്ണുവെച്ചാണ്.

രാജ്യസഭയിൽ അഞ്ചാം തവണയാണ് ജയാ ബച്ചൻ മത്സരിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരെ മുൻനിർത്തിയാണ് ഇവരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം. പാർട്ടിയുടെ അനലിസ്റ്റാണ് അലോക് രഞ്ജൻ.

എസ്പിക്ക് നിലവിൽ സംസ്ഥാന നിയമസഭയിൽ 111 എംഎൽഎമാരും രാജ്യസഭയിൽ മൂന്ന് അംഗങ്ങളുമുണ്ട് – ബച്ചൻ, പാർട്ടി ജനറൽ സെക്രട്ടറിയും അഖിലേഷിൻ്റെ അമ്മാവനുമായ രാം ഗോപാൽ യാദവ്, മുതിർന്ന നേതാവ് ജാവേദ് അലി. മൂന്ന് സ്ഥാനാർത്ഥികളും വിജയിച്ചാൽ ഉപരിസഭയിൽ അവരുടെ അംഗബലം അഞ്ചായി ഉയരും.