അഖിലേഷുമായി കലഹിച്ച് സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്വാമി പ്രസാദ് മൗര്യ സ്ഥാനമൊഴിഞ്ഞു

Analysis

തയ്യാറാക്കിയത്: ഭരത് കൈപ്പാറേടൻ

ലക്നൗ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി കലഹിച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്വാമി പ്രസാദ് മൗര്യ സ്ഥാനമൊഴിഞ്ഞു.
2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്ന സ്വാമി പ്രസാദ് മൗര്യ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു.

തന്നോട് പാർട്ടി നേതൃത്വം വിവേചനം കാണിക്കുന്നു എന്ന ആരോപിച്ചാണ് മൗര്യ പാർട്ടി സ്വാമി പ്രസാദ് മൗര്യ അലപം മുമ്പ് രാജി പ്രഖ്യാപിച്ചത്. പദവിയില്ലാതെ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നു മൗര്യ പറഞ്ഞു.