രാവിലത്തെ ചികിത്സ കഴിഞ്ഞ ശേഷം രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു

Thiruvananthapuram

തിരുവനന്തപുരം: രാവിലത്തെ ചികിത്സക്ക് ശേഷം രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു. നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദിയന്‍കുളങ്ങര അഴകിക്കോണം സ്വദേശി അജികുമാര്‍ (45) ആണ് തൂങ്ങിമരിച്ചത്.

ഇന്ന് രാവിലെ 7നാണ് സംഭവം. ഇവിടെ ചികിത്സയിലായിരുന്ന അജികുമാര്‍ രാവിലത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് ജീവനൊടുക്കിയത്. ആശുപത്രി വളപ്പിലെ മരത്തിലാണ് രോഗിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.