അവസര സമത്വം ഉറപ്പാക്കാൻ ജാതി സെൻസെസ് അനിവാര്യം: വിസ്‌ഡം

Kozhikode

താമരശ്ശേരി : കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സമിതി താമരശ്ശേരിയിൽ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് പ്രചരണ ഉദ്ഘാടനം ആവശ്യപ്പെട്ടു.
‘ വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ മെയ് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ പ്രചാരണത്തിന് വിസ്‌ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി തുടക്കം കുറിച്ചു.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണപങ്കാളിത്തവും അവസര സമത്വവും ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ തൊഴിൽ രംഗത്തെ സ്ഥിതി വിവരങ്ങൾക്ക് സെൻസസിലൂടെ പുറത്തുവിടണമെന്ന് ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ല സമിതി നടത്തിയ പ്രചരണ ഉദ്ഘാടനം ആവശ്യപ്പെട്ടു. യുവജന ശാക്തീകരണത്തിനും ജാതി സെൻസസ് അനിവാര്യമാണ്. രാജ്യത്ത് സംവരണ വ്യവസ്ഥ നിലനിൽക്കുമ്പോഴും പിന്നോക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാഥനിത്യം ഇല്ല. ഇത് കണ്ടെത്തിയ സമിതിയുടെ പരിഹാരമാർഗ്ഗങ്ങൾ പരിഗണിക്കാത്ത കേന്ദ്ര സംസ്ഥാനസർക്കാർ നിലപാടിൽ സമ്മേളനം പ്രതിഷേധിച്ചു.

വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ വി ടി ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ താമരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌
എ അരവിന്ദൻ മുഖ്യഥിതിയായിരിന്നു. വിസ്‌ഡം സംസ്ഥാന ഭാരവാഹികളായ സി പി സലീം, കെ സജ്ജാദ്, റഷീദ് കുട്ടമ്പൂർ, മർസൂക് അൽ ഹികമി എന്നിവർ പ്രസംഗിച്ചു. വിസ്‌ഡം ജില്ലാ ജോയിന്റ് സെക്രട്ടറി ഐ പി മൂസ സ്വാഗതവും താമരശ്ശേരി മണ്ഡലം പ്രസിഡന്റ്‌ അക്ബർ ഈങ്ങാപ്പുഴ നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ് : വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫാമിലി കോൺഫ്രൻസിന്റെ പ്രചാരണോദ്ഘാടനം താമരശ്ശേരിയിൽ സംസ്ഥാന പ്രസിഡന്റ്‌ പി എൻ അബ്ദുലത്തീഫ് മദനി നിർവഹിക്കുന്നു.