കൽപ്പറ്റ:- വയനാട് ജില്ലയിൽ വന്യമൃഗ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ട ജില്ലയിൽ ജനങ്ങൾ തീർത്തും ഭീതിയിലാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പാക്കം തിരുമുഖത്ത് തേക്കിൻകൂപ്പിൽ വെള്ളച്ചാലിൽ പോൾ (52)ന് ജീവൻ നഷ്ടപ്പെട്ടു. 17/02/24ന് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിന് എസ്.ഡി.പി.ഐ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര 18ലേക്ക് മാറ്റിയതായും വയനാട് ജില്ലാ കമ്മറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.