കരിപ്പൂര്‍ (വെളിച്ചംനഗര്‍): ഇന്ത്യയും അറബ് നാടുകളും തമ്മില്‍ ചരിത്രപരവും സാംസ്‌കാരികവുമായ അടുപ്പമുണ്ടെന്നും ഇന്ത്യയുടെ നയതന്ത്ര പിന്തുണ ഫലസ്തീന് എപ്പോഴും ആവശ്യമാണെന്നും അറബ് ലീഗ് അംബാസിഡര്‍ ഡോ മാസിന്‍ അല്‍ മസൂദി പറഞ്ഞു.മുജാഹിദ് പത്താം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫലസ്തീന്‍ വിമോചനത്തിന് ആഗോള തലത്തില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ഇന്ത്യ ചരിത്രപരമായ ധര്‍മ്മം നിര്‍വഹിക്കണം. ലോകം ഒരു കുടുംബമാണെന്നും അക്രമവും വിദ്വേഷവും അവസാനിപ്പിച്ച് സമാധാനത്തിന്റെ സന്ദേശം പകരാനാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വൈജ്ഞാനിക വികാസം ലോകത്തിന് മാതൃകയാണെന്നും അറിവിനെ തിരിച്ചറിവായി പരിവര്‍ത്തിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുള്ള പതിധരായ കോടിക്കണക്കിനു ജനങ്ങള്‍ക്കു വെളിച്ചം നല്‍കാന്‍ ഈ വെളിച്ചം നഗറിലെ വിദ്യാര്‍ത്ഥി കൂട്ടം ഏറെ പ്രാപ്തരാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ നജീബ് കാന്തപുരം എം എല്‍ എ പറഞ്ഞു. വിജ്ഞാനം കൊണ്ട് ശക്തി നേടിയാല്‍ മാത്രമെ സമൂഹത്തെ നയിക്കാന്‍ കഴിയൂ. ബുദ്ധിശക്തിയുള്ള കരുത്തുരായ നേതൃത്വമാണു പ്രത്യേകിച്ചും ന്യൂനപക്ഷമായ മുസ്ലിം ന്യൂനപക്ഷത്തിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ന അബ്ദുല്‍ കരീം ഖുര്‍ആന്‍ പാരായണം ചെയ്തു. ശാദിയ സി പി ആമുഖ ഭാഷണം നിര്‍വഹിച്ചു. എന്‍ എ ജസീം സാജിദ് അധ്യക്ഷത വഹിച്ചു. വെറുപ്പിന്റെ രാഷ്ട്രീയം കാമ്പസുകള്‍ക്ക് പറയാനുള്ളത് എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടന്നു. നദീര്‍ കടവത്തൂര്‍ മോഡറേറ്ററായിരുന്നു. കെ എം അഭിജിത്ത്, അഫ്‌സല്‍ മലപ്പുറം, പി വി അഹമദ്‌സാജു, അഡ്വ ഫാത്വിമ തഹ്ലിയ, ഫാത്വിമ ഹിബ സി, ജസിന്‍ നജീബ് എന്നിവര്‍ പങകെടുത്തു.
അന്‍ഷിദ് നരിക്കുനി, ബാദുഷ ഫൈസല്‍, റബീഹ് മാട്ടൂല്‍, സാജിദ് ഈരാറ്റുപേട്ട, ശഹീര്‍ പുല്ലൂര്‍, ഹാമിദ് സനീന്‍, റെന്ന ബഷീര്‍, ഹസ്‌ന വയനാട്, ഫിദ ബിസ്മ, സല്‍വ സി, സുഹാന കണ്ണൂര്‍, തഹ്ലിയ മുഹമ്മദലി, റിഫ ഷാനവാസ്, ഹന ശെറിന്‍, ആയിശ ഹംന, ഫസീല പാലത്ത്, അദ്‌ല ടി ബഷീര്‍, ഫഹീം ആലുക്കല്‍, ലുത്ഫ എന്നിവര്‍ പ്രസിഡിയം നിയന്ത്രിച്ചു.