ചിറയിൻകീഴ്; മാറുന്ന കാലഘട്ടത്തിൽ സമൂഹത്തിൽ മികച്ച രീതിയിൽ മുന്നേറുന്നതിനായി കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ മൂല്യം നൽണമെന്ന് സബ് ജഡ്ജും, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ എസ് ഷംനാദ് പറഞ്ഞു. കുടുംബങ്ങളുടെ അടിത്തറ ശക്തമല്ലാത്ത സാഹചര്യത്തിലാണ് സമൂഹത്തിൽ ലഹരി ഉപഭോഗം ഉൾപ്പെടെയുള്ളവ വർദ്ധിക്കുന്നത്. അത് തടയുന്നതിന് വേണ്ടി എല്ലാപേരും ഒരേ മനസോടെ മുന്നിട്ട് ഇറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വലിയകട മുക്കാലുവട്ടം ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യർ തിരക്കേറിയതോടെ അവരുടെ കുടുംബ ബന്ധത്തിന്റെ മൂല്യം മനപൂർവ്വം മറക്കുന്ന സ്ഥിതിയിലേക്കായി. ഏറ്റവും ആദരിക്കപ്പെടേണ്ട അമ്മയേയും, അച്ഛനേയും തള്ളിക്കളയുകയെന്നത് സാംസ്കാരിക മൂല്യച്യുതിയെയാണ് കാണിക്കുന്നത്. അതിനാൽ അവർക്ക് വേണ്ട ബഹുമാനവും, പ്രധാന്യവും നൽകാൻ യുവ തലമുറ തയ്യാറാകണം. കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നയിടത്തെ കുട്ടികളുടെ ജീവിതവും താളം തെറ്റുന്ന അവസ്ഥയാണ്. ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ഭാഗമായി നേരത്തെ സ്കൂളികളിൽ സർവ്വെ നടത്തുമ്പോൾ 1% താഴെ വിദ്യാർത്ഥികളാണ് ലഹരിക്ക് അടിമപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ അത് 20 % മുകളിലായി. അത് ഞെട്ടിക്കുന്ന കണക്കുകളാണ്. അതിന് നിയന്ത്രണം കൊണ്ട് വരുകാൻ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാകുകയും അത് വഴി സമൂഹത്തിൽ മാറ്റം വരുവാൻ ഏവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എസ്. സാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവിതാംകൂർ രാജ കുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് ചിറയിൻകീഴ് രത്ന പുരസ്കാരം ഡോ. ബി സീരപാണി ( സ്വാമിജി ക്ലിനിക്), അധ്യാപക രത്ന പുരസ്കാനം സിനി തോമസ് ( പ്രിൻസിപ്പാൾ , സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറ്റിങ്ങൾ ) കർമ്മ രത്ന പുരക്സാരം എം ആർ ഉണ്ണിക്കൃഷ്ണൻ ( സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്), ആരോഗ്യ രത്ന പുരസ്കാരം മഞ്ചു ബിജു ( നേഴ്സിംഗ് ഓഫീസർ ), കലാപ്രതിഭാ പുരസ്കാരം സെന്തിൽ ചിറയിൻകീഴ്, മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ഗവ. യുപിഎസ് പാലവിളക്ക് വേണ്ടി എച്ച്.എം. ഷാമിലാ ബീവി, യുവ കലാപ്രതിഭാ പുരസ്കാരം സംസ്ഥാന സ്കൂൾ കലോത്സവ വിജയി റിതു വർണ്ണൻ, മിമിക്രി കലാകാരൻ ഉണ്ണിക്കണ്ണൻ, ഗോപിക എസ് നായർ തുടങ്ങിയവർ ഏറ്റുവാങ്ങി.
ക്ഷേത്ര രക്ഷാധികാരി പ്രേംകുമാർ, പ്രസിഡന്റ് മനോജ്, കമ്മിറ്റി അംഗം രാജീവ് അടുന്നിലശ്ശേരി, മനോജ് കുമാർ ആർ.എസ്, രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും, ട്രഷറർ അശ്വിൻദാസ് നന്ദിയും പറഞ്ഞു.