വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെയും അജീഷിന്‍റെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം 

Wayanad

കല്പറ്റ: കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെയും, അജീഷിന്റെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരു അംഗത്തിന് ഗവണ്മെന്റ് സ്ഥിരജോലിയും നൽകണമെന്നും, മക്കളുടെ തുടർവിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യങ്ങളും സർക്കാർ ഏറ്റെടുക്കണം എന്നും രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടി (RLJP )വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് മുട്ടപ്പള്ളി യോഗം ഉൽഘാടനം ചെയ്തു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ RLJP വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നതാണെന്ന് ജില്ലാ പ്രസിഡണ്ട്‌ അജീഷ് എം. ആർ വയനാട് അറിയിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി മാരായ രാജേന്ദ്രൻ, ജിതേന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.