നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: ലീഗ് നേതൃത്വത്തിനെതിരെ മുജാഹിദ് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അതൃപ്തി ശക്തി പ്രാപിക്കുന്നു. കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിച്ച ലീഗ് നേതാക്കളായ പാണക്കാട് കുടുംബത്തിലുള്ളവര്‍ ബഹിഷ്‌ക്കരിച്ചതാണ് ഇത്തരമൊരു ചിന്തയിലേക്ക് മുജാഹിദ് നേതാക്കളേയും അണികളേയും നയിച്ചത്.
ലീഗിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സമസ്ത കയ്യടക്കിയ അവസ്ഥയാണ്. സമസ്തയുടെ തീരുമാനത്തിനനുസരിച്ചാണ് ലീഗിന്റെ പ്രവര്‍ത്തനമിപ്പോള്‍. അവിടേയും ഇവിടേയുമെല്ലാമായി മുജാഹിദുകാരായ ചിലര്‍ക്ക് ചില സ്ഥാനമാനങ്ങള്‍ ലീഗിലുണ്ടെങ്കിലും പഴയതുപോലെ സംഘടനയില്‍ സ്വാധീനമില്ല. ഈ സാഹചര്യത്തില്‍ ശക്തമായ സംഘടന സംവിധാനമുള്ള തങ്ങളെ വോട്ടുകിട്ടാനുള്ള ഉപകരണമായി മാത്രം ലീഗ് കാണുകയാണെന്ന ചിന്തയും മുജാഹിദുകള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടെയാണ് മുജാഹിദ് പണ്ഡിതന്റെ കത്ത് പ്രസക്തമാവുന്നത്.
മുജാഹിദ് നേതാവിന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം
ബഹു: സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് അവര്‍കള്‍ക്ക്,
അസ്സലാമു അലൈക്കും
മഹാകവി വില്യംകൂപ്പറുടെ തൊണ്ടയില്‍ ഒരിക്കല്‍ ഒരീച്ച കയറി. ഈച്ചയെ പുറത്തു ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു: ഈച്ചേ, എനിക്കും നിനക്കും ജീവിക്കാന്‍ മാത്രം വിശാലമാണി ലോകം . നീ എന്തിനാണ് എന്റെ തൊണ്ടയില്‍ കയറുന്നത്? മുജാഹിദ് സമ്മേളനത്തെ വിശകലനം ചെയ്യുന്ന സകല ദോഷൈക ദൃക്കുകളുടെയും മുമ്പില്‍ മഹാകവിയുടെ ഈ ചോദ്യം സമര്‍പ്പിച്ചു കൊള്ളട്ടെ…
‘പോക്കര്‍ സാഹിബ് ജയിക്കട്ടെ, സമുദായ മുണരട്ടെ,
നാട് വിട്ട സയ്യിദര് നാട്
കാണട്ടെ’
മാപ്പിളകവിതേര്‍ കണ്ടി മമ്മദിന്റെ വരികള്‍. 1935 ലെ ഇന്ത്യാ ഗവണ്മെന്റ് അര േനെ തുടര്‍ന്ന് 1937 ല്‍ നടന്ന തെരഞ്ഞെടുപ്പ് . കുറുമ്പ്രനാട്ടില്‍ പോക്കര്‍ സാഹിബിന്റെ എതിര്‍ സ്ഥാനാര്‍തി ഖാന്‍ ബാ ഹദൂര്‍ പി.എം. ആററക്കോയ തങ്ങള്‍ ജയിച്ചു. കാരണം ബാഫഖിതങ്ങള്‍ ലീഗിന്റെ എതിര്‍പക്ഷത്തായിരുന്നു . തങ്ങളെ ലീഗിലേക്ക് കൊണ്ട് വന്നത് കെ.എം മൗലവിയായിരുന്നു.
ഹൈദറാബാദിലെ റസാഖര്‍മാര്‍ക്കെതിരെയുള്ള അരശേീി കാലത്ത്
പാണക്കാട് പൂക്കോയ തങ്ങളെയും എന്‍.വി അബ്ദുസ്സലാം മൗലവി യെയും അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും ഒരേ മുറിയില്‍ .
പാണക്കാട് തങ്ങളെ ലീഗിലേക്ക് നയിച്ചത് കെ.എം മൗലവി.
കേരളത്തിലെ ആ ദ്യത്തെ ലീഗ് ശാഖ : തിരൂരങ്ങാടി : പ്രസിഡണ്ട് : കെ.എം മൗലവി
സെക്‌റട്ടറി : ഉമര്‍ മൗലവി.
മുക്കാല്‍ നൂറ്റാണ്ട് പാരമ്പര്യമുള്ള ചന്ദ്രിക കയുടെ സ്ഥാപകന്‍: കെ.എം സീതി സാഹിബ്.
ഞാന്‍ ഒരു ലീഗുകാരന്‍ .
ലീഗിന്റെ പഞ്ചായത്ത് കൗണ്‍സിലര്‍.
ലീഗിന്റെ പല വേദികളിലും സംസാരിക്കാറും ക്ലാസ്സെടുക്കാറുമുണ്ട്. സ്ഥാപനം മുതല്‍ ഗടഠഡ വില്‍ വെമ്പര്‍ ….
ചന്ദ്രികയുടെ സ്ഥിരം വരിക്കാരന്‍ ……
എന്നെപ്പോലെ ലക്ഷക്കണക്കില്‍
മുജാഹിദുകള്‍ സജീവമായി ലീഗിലുണ്ട്.
പാണക്കാട് തങ്ങളെ സമ്മേളനത്തിന് ക്ഷണിച്ചത് ലീഗ് പ്രസിഡണ്ടായത് കൊണ്ടാണ്.
അല്ലാതെ, തങ്ങള്‍ എന്ന ഒരു ബഹുമാനവും കൊണ്ടല്ല.
കാരണം, പ്രവാചക കുടുംബത്തോട് ഇഴബന്ധമുള്ള ഒരാളും ഒരു കുടുംബവും കേരളത്തില്‍ ഇല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ്ഞാന്‍.
കേരളത്തിലെ മിക്ക രാഷ്ട്രീയ കക്ഷികളും പങ്കെടുത്ത
ഒരു സമ്മേളനത്തില്‍
വരരുതെന്ന് നിങ്ങളെ ശാസിക്കാന്‍
ഒരു മതപൗരോഹിത്യത്തെ യും അനുവദിക്കാത്ത മനക്കരുത്ത് നിങ്ങള്‍ ആര്‍ജിക്കണം.
ബാഫഖി തങ്ങള്‍ക്ക് മുജാഹിദ് പള്ളിക്ക് .തറക്കല്ലിടാമെങ്കില്‍ ,
പാണക്കാട് തങ്ങള്‍ക്ക് അബ്ദുല്‍ ഗഫൂര്‍ മൗലവിയുടെ കൂടെ ഈദ് ഗാഹ് പങ്കിടാമെങ്കില്‍,
സൈദുമ്മര്‍ തങ്ങള്‍ക്ക് തിരൂരങ്ങാടി യതീം ഖാനയുടെ കാമ്പസില്‍
എം.കെ. ഹാജിയുടെ കൂടെ തോളുരുമ്മി നമസ്‌കരിക്കാമെങ്കില്‍,
മങ്കട അസീസ് മൗലവി യുടെ ജനാസ നമസ്‌കാരത്തിന് ശിഹാബ് തങ്ങള്‍ക്ക് ഇമാമത് നില്‍കാമെങ്കില്‍
കോഴിക്കോട് സ്വപ്ന നഗരിയില്‍ ലക്ഷങ്ങളില്‍ ഒരാളാവാന്‍
സാദിഖലി തങ്ങള്‍ക്കും കഴിയുമായിരുന്നു.
നിങ്ങളെ
ഭീഷണിപ്പെടുത്തുന്ന യാഥാസ്തികക്കുട്ടം
സി.എച്ചിനെ പരാജയപ്പെട്ടത്തി മഞ്ചുനാഥ് റാവുവിനെ വിജയിപ്പിക്കാന്‍ മൗലൂദോതി നടന്ന കാലത്തും ഈ പ്രസ്ഥാനം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കൂടെയുണ്ടായിരുന്നു.
സഈദ് തളിയില്‍