കൽപ്പറ്റ: ഏകസിവിൽകോഡും എൻആർസിയും നടപ്പാക്കാൻ ശ്രമിക്കുന്നവർ മതേതരയുടെ ഇന്ത്യയുടെ ആത്മാവിന്നെ നശിപ്പിക്കുന്നവരാണെന്നും,ഭരണഘടന നൽകുന്ന വിശ്വാസ സംരക്ഷണാവകാശം ഭരണഘടനാഥാർഥ്യമുണ്ട് ഇല്ലായ്മ ചെയ്യാൻ കഴിയില്ലെന്ന് ഐഎസ്എം വയനാട് ജില്ലാ കമ്മിറ്റിപറഞ്ഞു. ഫെബ്രുവരി 25ആം തീയതി ഞായറാഴ്ച കൽപ്പറ്റ എംസി എഫ് സ്കൂളിൽ വെച്ച നടക്കുന്ന സോഷ്യൽ കോൺഫറൻസിന്റെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
കൽപ്പറ്റ അസ്സഹർ കോളേജിൽ സംഘടിപ്പിച്ച ഐഎസ്എം ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് കെ എൻ എം ജില്ലാ സെക്രട്ടറി സയ്യിദ് അലി സ്വലാഹി ഉദ്ഘാടനം ചെയ്തു.സാദിഖ് ബത്തേരി സ്വാഗതം പറഞ്ഞു, തൻസീർ സി കെ പിണങ്ങോട് അധ്യക്ഷത വഹിച്ചു, സ്വാലിഹ് എ പി പിണങ്ങോട് ക്ലാസ് എടുത്തു. റമീസ് കൽപ്പറ്റ, ജംഷീർ മേപ്പാടി, നൗഫൽ മീനങ്ങാടി, അമീൻ മുട്ടിൽ,അജ്മൽ കൽപ്പറ്റ,ഷാനവാസ് ബത്തേരി,അംജദ് ബിൻ അലി കൽപ്പറ്റ,യഹിയ ബത്തേരി എന്നിവർ പ്രസംഗിച്ചു അബൂബക്കർ പിണങ്ങോട് നന്ദി പറഞ്ഞു.