ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടികള്‍ ജെന്‍ഡര്‍ പാര്‍ക്കില്‍ നടത്തും: മുഖ്യമന്ത്രി

News

കോഴിക്കോട്: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജെന്‍ഡര്‍ ബോധവത്ക്കരണ പരിപാടികള്‍ വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ജെന്‍ഡറുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെ എകോപനവും ഗവേഷണവും നടത്തുന്ന സ്ഥാപനമായി ജെന്‍ഡര്‍ പാര്‍ക്കിനെ വളര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ പരിശീലന പരിപാടികളും ഗവേഷണ പ്രവര്‍ത്തനങ്ങളും ജെന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സാഹചര്യം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ജെന്‍ഡര്‍ പാര്‍ക്കിലെ ലൈബ്രറി, മ്യൂസിയം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ ഉപയോഗപ്രദമായ രീതിയില്‍ മാറണണമെന്നും ഹോസ്റ്റല്‍ സൗകര്യം ഒരുക്കാനാവശ്യമായ നടപടികള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *