RLM മലപ്പുറം ജില്ലാ കൺവെൻഷൻ ഞായറാഴ്ച

Thiruvananthapuram

തിരുവനന്തപുരം: രാഷ്ട്രീയ ലോക് മോർച്ച (RLM)യുടെ മലപ്പുറം ജില്ലാ കൺവെൻഷൻ ഫെബ്രുവരി 25 ഞായറാഴ്ച മുന്നു മണിക്ക് മലപ്പുറം KSRTC ബസ് സ്റ്റാന്റിന് എതിർവശം സ്ഥിതി ചെയ്യുന്ന മൗണ്ട് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നതാണെന്ന് ജില്ലാ കോർഡിനേറ്റർമാരായ എ. ബാലകൃഷ്ണൻ, എം. വി. തോമസ് എന്നിവർ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ കൺവെൻഷൻ ഉത്ഘാടനം ചെയ്യും.

ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി എടക്കര ശശിധരൻ അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് പ്രസിഡന്റ് എൻ. ഓ. കുട്ടപ്പൻ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ജോസഫ് , രാഷ്ട്രീയ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അജിത ജയ്ഷോർ തുടങ്ങിയ നേതാക്കൾ സംസാരിക്കും.

സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ജില്ലയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കണമെന്ന് മീഡിയാ കൺവീനർ ദിനു ഓരത്താനി അഭ്യർത്ഥിച്ചു.