കോഴിക്കോട്: രാഷ്ട്രീയ ലോക് മോർച്ച (RLM)യുടെ കോഴിക്കോട് ജില്ലാ കൺവെൻഷൻ ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് കോഴിക്കോട് മെട്രോ ബിൽ സിംഗ് ഓണേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വെച്ചു നടക്കുന്നതാണെന്ന് ജില്ലാ കോർഡിനേറ്റർമാരായ സതീശൻ ചേവയൂർ സി.പി സോമൻ, എന്നിവർ അറിയിച്ചു.
സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ജില്ലയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കണമെന്ന് മീഡിയാ കൺവീനർ ദിനു ഓരത്താനി അഭ്യർത്ഥിച്ചു.