നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: പാലക്കാട് ജനുവരി 22ന് നടത്തുന്ന കേരള വിമന്‍സ് സമ്മിറ്റ് ചരിത്ര സംഭവമാക്കാന്‍ എം ജി എം പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. അരലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പരിപാടി നടത്താനാണ് തീരുമാനമെങ്കിലും അതിലും അധികം പേര്‍ പാലക്കാട്ടെത്തുമെന്നാണ് എം ജി എമ്മിന്റെ കണക്കുകൂട്ടല്‍. കെ എന്‍ എം മര്‍കസുദ്ദഅവ വനിതാ വിഭാഗമായ എം ജി എമ്മിന്റെ പ്രവര്‍ത്തകരെല്ലാം ഇതിനുള്ള പ്രവര്‍ത്തനത്തിലാണിപ്പോള്‍.
നവ ലോകത്തിന് നന്മയുടെ സ്ത്രീത്വം എന്ന സന്ദേശവുമായാണ് ‘കേരള വിമന്‍സ് സമ്മിറ്റ്’ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സമ്മേളനത്തിന്റെ മുന്നോടിയായി സമ്മേളന സന്ദേശമടങ്ങുന്ന ലഘുലേഖകള്‍ പത്ത്‌ലക്ഷം പേരിലേക്ക് നേരിട്ടെത്തിക്കുന്ന പ്രവര്‍ത്തനത്തിലാണ് സംഘാടക സമിതിയും എം ജി എം പ്രവര്‍ത്തകരും. രണ്ടായിരത്തിലധികം ഗൃഹാങ്കണ വനിതാ സംഗമങ്ങളാണ് സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ജില്ലാതല സന്ദേശ പ്രയാണങ്ങളും ഇതിന് പുറമെ സംഘടിപ്പിക്കുന്നുണ്ട്.
സമ്മേളന വിജയത്തിനായി സജീവമായ പ്രവര്‍ത്തനത്തിലാണ് എം ജി എം പ്രവര്‍ത്തകര്‍. ഇതിനോടകം തന്നെ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി മുഖ്യ രക്ഷാധികാരിയും എം അഹമ്മദ്കുട്ടി മദനി ചെയര്‍മാനും സി ടി ആയിശ ജനറല്‍ കണ്‍വീനറും എന്‍ എം അബ്ദുല്‍ ജലീല്‍ കോ ഓര്‍ഡിനേറ്ററുമായ സ്വാഗതസംഘത്തിന്റെ പ്രവര്‍ത്തനം സജീവമായി കഴിഞ്ഞു.
സി പി ഉമര്‍സുല്ലമി, ഖമറുന്നീസ അന്‍വര്‍, പി അബ്ദുല്‍ അലി മദനി, എ ജമീല ടീച്ചര്‍, സൈനബ ശറഫിയ്യ തുടങ്ങിയവര്‍ രക്ഷാധികാരികളും അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, പ്രൊഫ. കെ പി സകരിയ്യ, സല്‍മ അന്‍വാരിയ്യ, പാത്തേയകുട്ടി ടീച്ചര്‍, ഡോ. ജുവൈരിയ്യ, ബുശ്‌റ നജാത്തിയ വൈസ് ചെയര്‍മാന്‍മാരും, ഉബൈദുള്ള പാലക്കാട്, ഷൈന തസ്‌നി, നെക്‌സി കോട്ടയം, ഫാത്വിമ സുഹറ ജോ. കണ്‍വീനര്‍മാരുമാണ്.
വിവിധ വകുപ്പ് ചെയര്‍മാന്‍, കണ്‍വീനര്‍മാരായി ഡോ. അനസ് കടലുണ്ടി, സി ടി ആയിശ (പ്രോഗ്രാം) ഹഫീസുല്ല പാലക്കാട്, റുഖ്‌സാന വാഴക്കാട് (സാമ്പത്തികം) എം ടി മനാഫ്, റാഫിദ പി ഐ (പ്രചാരണം), പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, ഫാത്തിമ ചാലിക്കര (ദഅവത്) റഫീഖ് നല്ലളം, സജിനാ പട്ടേല്‍താഴം (വളണ്ടിയര്‍), ഫൈസല്‍ നന്മണ്ട, ജുവൈരിയ്യ ടീച്ചര്‍ (രജിസ്‌ട്രേഷന്‍) റഹീം ഖുബ, ഹസ്‌നത്ത് പരപ്പനങ്ങാടി (സ്‌റ്റേജ് & പന്തല്‍), പി പി ഖാലിദ്, സഫൂറ തിരുവണ്ണൂര്‍ (ഫുഡ്), ബി പി എ ഗഫൂര്‍, റാഫി പാലക്കാട്, അഫീഫ പൂനൂര്‍ (മീഡിയ) ഡോ. സലീം ചെര്‍പ്പുളശ്ശേരി, മറിയക്കുട്ടി ടീച്ചര്‍ (റിസപ്ഷന്‍) ജിസാര്‍ ഇട്ടോളി, സനിയ്യ ടീച്ചര്‍ (ബുക്‌ഫെയര്‍), അഡ്വ. പി മുഹമ്മദ് ഹനീഫ, എന്‍ എന്‍ റാഫി (ലോ ആന്റ് ഓര്‍ഡര്‍), ഡോ. അന്‍വര്‍ സാദത്ത് (സോഷ്യല്‍ മീഡിയ) ഡോ. സാബിത്ത്, ഡോ. ബേനസീര്‍ (മെഡിക്കല്‍) എന്നിവരെയും തെരഞ്ഞെടുത്തു.