പത്തനംതിട്ട: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻറ് വികാരി ഫാദർ ജോസഫ് ആറ്റുചലിനെ വാഹനമിടിപ്പിച്ച് അപയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും പാർട്ടി കേന്ദ്ര പാർലമെൻറ് ബോർഡ് മെമ്പറുമായ അനു ചാക്കോ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ആത്മീയ പ്രവർത്തനക്കെതിരെയുള്ള ഇത്തരം പ്രവർത്തികൾ അപലനീയം ആണെന്നും ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അനു ചാക്കോ ജനങ്ങളെ പറഞ്ഞു.
