ജനപ്രിയ മദ്യം ജവാനില്‍ മാലിന്യം, പതിനൊന്നര ലക്ഷം ലിറ്റര്‍ മദ്യത്തിന്‍റെ വില്പന മരവിപ്പിച്ചു

Kerala

കൊച്ചി: ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 17 ബാച്ചിന്റെ വില്‍പ്പന എക്സൈസ് നിര്‍ത്തി വെപ്പിച്ചു. പതിനൊന്നര ലക്ഷം ലിറ്റര്‍ മദ്യത്തിന്റെ വില്പനയാണ് മരവിപ്പിച്ചത്. വടക്കന്‍ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ ജവാനില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് എക്‌സൈസിന്റെ നടപടി.

ജവാന്‍ ട്രിപ്പിള്‍ എക്സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വരാപ്പുഴയിലെ ഔട്ട്ലെറ്റിലെ ജവാന്‍ ട്രിപ്പിള്‍ എക്‌സ് റം 307, 322, 267, 328, 312, 292, 200,164, 293 ബാച്ചുകളിലും മാലിന്യം കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറുടെ മേല്‍നോട്ടത്തിലായിരുന്നു വാണിയക്കാട് ഔട്ട്ലെറ്റിലെ പരിശോധന. ബിയറില്‍ ഇത്തരം മാലിന്യം കാണാറുണ്ടെങ്കിലും ജവാനില്‍ ആദ്യമാണെന്ന് ബിവറേജസ് ജീവനക്കാര്‍ പറയുന്നു. എല്ലാ ഔട്ട്‌ലെറ്റുകളിലും ജവാന്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സാമ്പിള്‍ ലാബില്‍ പരിശോധിക്കും.