ക്യൂട്ടിസിന്‍റെ പുതിയ കേന്ദ്രം നടക്കാവില്‍

Kozhikode

നീരജ് മാധവും മഹിമാനമ്പ്യാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോസ്‌മെറ്റിക് ക്ലിനിക് രംഗത്ത് പ്രശസ്തിയാര്‍ജ്ജിച്ച ക്യൂട്ടിസ് ഇന്റര്‍നാഷണലിന്റെ പുതിയ കേന്ദ്രം നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ചിന് സമീപം സിനിമാ താരങ്ങളായ നീരജ് മാധവും മഹിമാ നമ്പ്യാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചര്‍മ്മ, കേശ പരിചരണരംഗത്ത് ഏറ്റവും മികച്ച നൂതനമായ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ക്യൂട്ടിസ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷജീര്‍ മച്ചിഞ്ചേരി പറഞ്ഞു.

അഡ്വാന്‍സ്ഡ് സ്‌കിന്‍ ആന്റ് ഹെയര്‍ കെയര്‍ ട്രീറ്റ്‌മെന്റ് സൗകര്യങ്ങളോടെയാണ് ക്യൂട്ടിസ് പുതിയ കേന്ദ്രത്തിലേക്ക് മാറിയത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ലേസര്‍ തെറാപ്പി, സ്‌കാല്‍പ് ത്രെഡ്‌സ്, പിആര്‍പി, ജിഎഫ്‌സി, അലോപേഷ്യ അരിയാറ്റ ട്രീറ്റ്‌മെന്റ് തുടങ്ങിയ കേശപരിചരണ സേവനങ്ങളും ബ്ലൂടോണിംഗ്, സ്‌കിന്‍ ബൂസ്റ്റര്‍, ഹൈഡ്ര ഫേഷ്യല്‍, ത്രെഡ്‌സ് ഫോര്‍ ഫേയ്‌സ് ലിഫ്റ്റ്, ടാട്ടൂ റീമൂവല്‍, ലേസര്‍ ഹെയര്‍ റിമൂവല്‍, കൂടാതെ പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ സ്‌കിന്‍ കെയര്‍ സേവനങ്ങളും ക്യൂട്ടിസില്‍ ലഭ്യമാണ്. എന്‍എബിഎച്ച് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്യൂട്ടിസ് പ്രവര്‍ത്തിക്കുന്നത്. ആരോഹി ടീമിന്റെ സംഗീത നിശയും ഇതോടൊപ്പം നടന്നു. 2015ല്‍ ആരംഭിച്ച ക്യൂട്ടിസ് ഇന്റര്‍നാഷണനലിന് തിരുവനന്തപുരം, കൊച്ചി, കോട്ടക്കല്‍, ബംഗളൂരു, ഷാര്‍ജ്ജ, ദുബൈ, യുകെ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്.