കല്പറ്റ: വയനാട് പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ആനി രാജയുടെ വിജയത്തിനായി മുന്നിട്ടിറങ്ങാന്‍ കേരള കോണ്‍ഗ്രസ് എം ജില്ലാ ജനറല്‍ ബോഡി ആഹ്വനം ചെയ്തു. ജനാതിപത്യ, മതനിരപേക്ഷ നിലപാട് ഇന്ത്യയില്‍ ചേര്‍ത്തുപിടിക്കുന്ന ഇടതുപക്ഷത്തിന്റെ വിജയം നമുക്ക് അനിവാര്യമായിരിക്കുകയാണ് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശ്ശേരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു. കെ പി ജോസഫ്, ടി എസ് ജോര്‍ജ്, പി കെ മാധവന്‍നായര്‍, വി പി അബ്ദുല്‍ ഗഫൂര്‍ ഹാജി, വില്‍സണ്‍ നെടുംകൊമ്പില്‍, റെജി കാലികാരോട്ട്, മാത്യു എടയകാട്ട്,ജോസ് തോമസ്,ടി സി മാത്യു,സണ്ണി ജോര്‍ജ്,പി എം ജയശ്രീ,പി ജെ കാതറിന് ടീച്ചര്‍,കെ വി സണ്ണി, അനില്‍ ജോസ്, പി ജെ ജോസഫ്, സി വി ലുക്കോസ്, അഡ്വ കെ ജോണ്സണ്, ബൈജു ജോണ്‍, ജോര്‍ജ് നെല്ലികാട്ടില്, എന്‍ യു ജോണ്‍ ജോസ് താഴത്തേല്‍ പ്രസംഗിച്ചു.
വന്യമൃഗങ്ങള്‍ നാടിറങ്ങി മനുഷ്യരെ കൊല്ലുമ്പോള്‍ സമരവികാരം ആളികത്തിയനേരത്തുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഇല്ലാതാക്കണമെന്ന് സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു.