കോഴിക്കോട്: തകർന്നു പോയ ഓട് അടക്കമുള്ള കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലെ സൗകര്യങ്ങൾ ഐ.ടി മേഖലക്ക് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ സജീവമായി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പി.ഏ. മുഹമ്മദ് റിയാസ്.
കെ.ടി. എക്സ് 2024 കേരള ടെക്നോളജി എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതു പോലെ ടൂറിസ ഡെസ്റ്റിനേഷനുകളെ ഐ.ടി മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസന സാധ്യതകളെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതുപോലെ ടൂറിസ രംഗത്തും ഏറെ വികസനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ച് വയനാടിനെ മുൻ നിർത്തി ആഭ്യന്തര ടൂറിസ മേഖലയെ മാർക്കറ്റ് ചെയ്യുവാനുള്ള ശ്രമങ്ങൾ ഏറെ ഗുണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ചരിത്രത്തിലാദ്യമായി ആഭ്യന്തര ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ കേരളത്തിലെത്തിയത് വയനാട്ടിലായിരുന്നു. നമ്മുടെ യുവതയെ ഇവിടെത്തന്നെ പിടിച്ചു നിർത്തുന്നതിൽ നമ്മുടെ ചുറ്റുപാടിൽത്തന്നെ ധാരാളം അവസരങ്ങളുണ്ടാകണം ഇക്കാര്യത്തിൽ ഇതുപോലുള്ള എക്സ്പോകൾക്ക് ഏറെ പങ്കുവഹിക്കാനുണ്ട്.
തിരുവനന്തപുരം – കാസർക്കോട് ആരു വരി ദേശീയപ്പാതയുടെ നിർമ്മാണം അടുത്ത വർഷം അവസാനം പൂർത്തീകരിക്കും. വലിയൊരു ലക്ഷ്യം മുൻ നിറുത്തിയാണ് സർക്കാർ സിൽവർ ലൈൻ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. ഇപ്പോൾ വന്ദേ ഭാരത് നടപ്പിലാക്കിയതോടെ പലർക്കുമത് മനസ്സിലായി. വന്ദേ ഭാരതിൻ്റെ റെയിൽവെ ലൈനിന് യഥാർത്ഥ വേഗത്തിൽ പോകേണ്ടതിന് വളവ് നിവർത്തുവാൻ വേണ്ട ചെലവ് വരില്ല, കേരളത്തിൽ സിൽവർ ലൈൻ നടപ്പിലാക്കാനെന്നതാണ് യഥാർത്ഥ്യമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ്റ് എം.മെഹ് ബൂബ് അധ്യക്ഷത വഹിച്ചു.
ഐ.ഐ.എം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി, ടാറ്റാ എലക്സി എം.ഡി മനോജ് രാഘവൻ, രമേന്ദ്ര വർമ (ഗ്രാൻ്റ്റ് ടോംടൺ ഭാരത് ), കെ.എസ്. ഐ.ടി. എൽ എം.ഡി ഡോ. സന്തോഷ് ബാബു, കോഴിക്കോട് ഗവ. സൈബർ പാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ എന്നിവർ സംസാരിച്ചു.
കാലിക്കറ്റ് ഇനോവേഷൻ ആൻ്റ് ടെക്നോളജി ഇനീഷ്യേറ്റീവ് ചെയർമാൻ
ചെയർമാൻ അജയൻ. കെ. ആനാട്ട് സ്വാഗതവും ജനറൽ സെക്രട്ടറി അനിൽ ബാലൻ നന്ദിയും പറഞ്ഞു.