സി പി എം ഭരണം നേതാക്കളുടെ ധനസമ്പാദനത്തിന്: കോണ്‍ഗ്രസ്

Wayanad

കല്പറ്റ: ഭരണത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് സി പി എം നേതാക്കള്‍ക്ക് ധനസമ്പാദനം നടത്താനുള്ള ശ്രമം മാത്രമാണ് എല്‍ ഡി എഫ് ഭരണത്തില്‍ നടക്കുന്നതെന്ന് കെ പി സി സി മെമ്പര്‍ പി പി ആലി. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റവും മറ്റ് ദുരിതങ്ങളും മൂലം വലിയ പ്രയാസം അനുഭവിക്കുമ്പോള്‍ അതിന് സാന്ത്വനമേകേണ്ട സര്‍ക്കാര്‍ മറ്റു ചില ജോലിയിലാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് ഭരണത്തിന് നേതൃത്വം നല്‍കുന്ന സ പി എമ്മിന്റെ ഇപ്പോഴത്തെ ശ്രദ്ധ. ഇത് ഭരണ സ്തംഭനത്തിനും ജനജീവിതം കൂടുതല്‍ ദുസഹമാക്കുന്നതിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കല്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്പറ്റ അധ്യക്ഷനായിരുന്നു. ടി ജെ ഐസക്, ഒ വി അപ്പച്ചന്‍, സി ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, കെ കെ രാജേന്ദ്രന്‍, കെ അജിത, കരിയാടന്‍ ആലി, പി വിനോദ് കല്പറ്റ, പി കെ മുരളി, വി നൗഷാദ്, സലിം കാരാടന്‍, കെ. ശശികുമാര്‍, വി പി ശോശാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *