കല്പറ്റ: മാനന്തവാടിയില്‍ ഏതാനും കശ്മലന്മാര്‍ ചേര്‍ന്നു കൂട്ട ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി കഴിഞ്ഞ ഒരാഴ്ചയായി മരണത്തോട് മല്ലടിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് രഹസ്യ ഭാഗത്ത് ഉണ്ടായ മുറിവുകള്‍ക്ക് തുന്നലുകളിട്ടിരിക്കുകയാണ്. ആശുപത്രി അധികൃതര്‍ ഇതു വരെയായിട്ടും പൊലീസിന് ഇന്റിമേഷന്‍ കൊടുത്തിട്ടില്ലെന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സ്വാധീനമുള്ള പ്രതികള്‍ കേസ്സ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സി പി ഐ (എം എല്‍) റെഡ് സ്റ്റാര്‍ ആരോപിച്ചു. ആദിവാസി പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ഈ സംഭവത്തിലും വയനാട്ടില്‍ ആദിവസികള്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ അകമണങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് മുന്നോട്ട് വരാന്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി സി പി ഐ (എം എല്‍) റെഡ് സ്റ്റാര്‍ വയനാട് ജില്ല കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.