ജ്ഞാനോൽപാദനം സാമൂഹിക പരിവർത്തനത്തിന് പ്രേരകമാകണം: പ്രൊഫ. പി ജി ശങ്കരൻ

Wayanad

മുട്ടിൽ: ജ്ഞാനോൽപാദനം സാമൂഹിക പരിവർത്തനത്തിന് പ്രേരകമാകണമെന്ന് കൊച്ചിൻ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസ്‌ലർ പ്രൊഫ. പി. ജി ശങ്കരൻ അഭിപ്രായപ്പെട്ടു. മുട്ടിൽ ഡബ്യു.എം.ഒ കോളേജ് സംഘടിപ്പിച്ച കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പഠന-ഗവേഷണ മേഖലയിൽ ഗുണകരവും ഫലപ്രദവുമായി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ സന്നദ്ധമാകണം. പുതിയ ലോകത്ത് രചനാത്മകമായി ജീവിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണം. ജനാധിപത്യ മൂല്യവും രാജ്യ പ്രതിബദ്ധയും മുറുകെപ്പിടിച്ച് മുന്നോട്ട് പോകാൻ വിദ്യാർത്ഥി സമൂഹം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കറ്റ് സർവ്വകലാശാല പ്രോ വൈസ് ചാൻസ് ലർ പ്രൊഫ. എം നാസർ മുഖ്യ പ്രഭാഷണം നടത്തി. ഡബ്ല്യു.എം.ഒ ജന.സെക്രട്ടറി പി.പി അബ്ദുൽ ഖാദർ അധ്യക്ഷനായി. പ്രസിഡൻ്റ് കെ.കെ അഹ്മദ് ഹാജി സന്ദേശം നൽകി. ഡോ. വിജി പോൾ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗങ്ങളായ ഡോ. ആബിദ ഫാറൂഖി, പി.വി സനൂപ് കുമാർ, ഡോ. സുൽഫി പി, കോളേജ് കൺവീനർ അഡ്വ. കെ മൊയ്തു സംസാരിച്ചു. 2023 ൽ പഠനം പൂർത്തിയാക്കിയ 450 വിദ്യാർത്ഥികളാണ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയത്. പി.കെ അബൂബക്കർ ഹാജി, മൂസ ഹാജി പഴന്തോത്ത്, പി മുസ്തഫ, സൂപ്പി കല്ലങ്കോടൻ, ടി ഹംസ, അഡ്വ. എം.എസി.എം ജമാൽ, ജംശീർ ഗസാലി, ഹാരിസ് ബാഖവി, ശബീറലി പുളിക്കലകത്ത്, മധുസൂദനൻ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ഫരീദ് സ്വാഗതവും ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. നജ്മുദ്ദീൻ നന്ദിയും പറഞ്ഞു.