നൃത്ത ലാസ്യ നടന കാഴ്ചയൊരുക്കി മണിപ്പൂരി കലാകാരന്‍മാര്‍

Kozhikode

കോഴിക്കോട്: ഭാരതീയ നൃത്ത ദൃശ്യകലകളും സംസ്‌കാരവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പിക്മാകെ നോര്‍ത്ത് ചാപ്റ്റര്‍ അവതരിപ്പിച്ച മണിപ്പൂരി നൃത്തം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വിസ്മയ കാഴ്ചയായി.

തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായാണ് ഗവ.എം.യു.പി സ്‌കൂളില്‍ നൃത്താവതരണവും പരിചയപ്പെടുത്തലും നടന്നത്. സിനം ബാനു സിംഗ്, നന്ദഷൗരിദേവി, എലിസബത്ത് ദേവി, അനിത ദേവി, സംഗീത ദേവി, ജോഷി റാണി, രാഹുല്‍, നികേസണ്‍, എന്നീ കലാകാരന്‍മാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഡി പ്രജീഷ് അധ്യക്ഷത വഹിച്ചു. സ്പിക്മാസി വൈസ് ചെയര്‍മാന്‍ പി എസ് ബി നമ്പ്യാര്‍ നൃത്ത വിശകലനം നടത്തി. കെ എം രാജീവന്‍, കെ വി പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *