ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Alappuzha

ആലപ്പുഴ: ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥയും കിടങ്ങറ സ്വദേശിയുമായ പാര്‍വതി ജഗദീഷ് (27) ആണ് മരിച്ചത്.

കൊച്ചിയില്‍ നിന്നും ആലപ്പുഴയിലെ വീട്ടിലേയ്ക്ക് വരുന്നതിനിടെ യുവതി സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെയ് 20ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി പാര്‍വതിയുടെ ജീവന്‍ മരണം കവര്‍ന്നത്.