ആലപ്പുഴ: സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോൾ ഭയന്നോടിയ പാചക തൊഴിലാളി തലയടിച്ച് വീണ് മരിച്ചു. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക പാചക തൊഴിലാളിയായ മേരി (65) ആണ് മരിച്ചത്. ഇന്ന് ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടം.
ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് കണ്ടത്. മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.