സൗജന്യ നേത്രപരിശോധന – തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Kannur

തളിപ്പറമ്പ: കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ നേത്ര ജ്യോതി കണ്ണാശുപത്രിയിൽ സൗജന്യ നേത്രപരിശോധന – തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.186 പേർക്ക് ചികിത്സയും സഹായവും നൽകി.കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി സുഖദേവൻ, കൗൺസിലർമാരായ പി. കൃഷ്ണൻ, ഇ.വിജയൻ, ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, വനിതാ ഫോറം സെക്രട്ടറി എം.കെ കാഞ്ചനകുമാരി, ഡോ. സുചിത്ര ഭട്ട്, നേതൃജ്യോതി ഐ ഹോസ്പിറ്റൽ മാനേജർ സാബു ജോർജ്ജ്, സി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

സൗജന്യ കണ്ണുപരിശോധന – തിമിര രോഗ നിർണ്ണയ ക്യാമ്പ് നേതൃജ്യോതി കണ്ണാശുപത്രിയിൽ കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.