മഞ്ചവിളാകം യു.പി. സ്കൂൾ 142-ാം വാർഷികം ആഘോഷിച്ചു

Thiruvananthapuram

മഞ്ചവിളാകം ഗവ. യു.പി.എസിൻ്റെ 142 മത് വാർഷികം കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് N S നവനീത് കുമാറിൻ്റെ അധ്യഷതയിൽ പാറശ്ശാല എം.എൽ.എ. സി. കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത നാടകകൃത്തും ഗാനരചയിതാവുമായ ശ്രീ മുഹാദ് വെമ്പായം മുഖ്യപ്രഭാഷണം നടത്തി. സ്കൂളിൻ്റെ പത്രമായ മഞ്ചവിളാകം ഗസറ്റിൻ്റെ പ്രകാശനം CK ഹരീന്ദ്രൻ MLA നിർവഹിച്ചു.

സ്കൂൾ ഹെഡ് മാസ്റ്റർ എം.എസ്. പ്രശാന്ത്, തിരു. ജില്ലാ പഞ്ചായത്തംഗം ശ്രീ. വി.എസ്.ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ.കെ.വി. പദ്മകുമാർ, കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. എസ്.സന്ധ്യ, മറ്റ് ജനപ്രതിനിധികൾ, AEO ശ്രീ.സുന്ദർദാസ് , SMC ചെയർമാൻ ശ്രീ. സന്തോഷ് ആനായിക്കോണം, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സുമ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.